ദേശീയം

പതിനൊന്ന് വര്‍ഷം കൊണ്ട് ബിജെപിയുടെ ആസ്തി വര്‍ധിച്ചത് 627 ശതമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ബിജെപിയുടെ സ്വത്ത് വര്‍ധിച്ചത് 627 ശതമാനം. 2004-05ല്‍ 122.93 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-16ല്‍ 893.88 ശതമാനമായി വര്‍ധിച്ചു. സന്നദ്ധ സംഘടനകളായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍), ബംഗാള്‍ ഇലക്ഷന്‍ വാച്ച് എന്നിവര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്.കോണ്‍ഗ്രസിന്റെ ആസ്തിയിലും 353.41 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 

നിക്ഷേപങ്ങളും വായ്പകളും അടക്കമുളളവയെ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണിത്.

200405ല്‍ 90.55 കോടി ആയിരുന്ന സിപിഐഎമ്മിന്റെ ആസ്തി 437.78 കോടിയായും വര്‍ദ്ധിച്ചിട്ടുണ്ട്. സിപിഐയുടെതാകട്ടെ 5.56 കോടി രൂപയില്‍ നിന്നും 10.18 കോടിയായും വര്‍ദ്ധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ