ദേശീയം

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടുത്തം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടുത്തം. പാര്‍ലമെന്റിലെ സൗത്ത് ബ്ലോക്കില്‍ രണ്ടാം നിലയിലുള്ള 242-ാം നമ്പര്‍ മുറിയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ തീപടര്‍ന്നത്. 

20 മിനിറ്റിനകം തീയണച്ചെന്നാണ് വിവരം. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.കമ്പ്യൂട്ടറിന്റെ സിപിയുവില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് അറിയാന്‍ സാധിക്കുന്ന പ്രാഥമിക വിവരം. 

പ്രധാനമന്ത്രിയുടെ ഓഫിസ് കൂടാതെ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ  മന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ്, വിദേശകാര്യ സെക്രട്ടറിയുടെ ഓഫിസ് എന്നിവയാണ് ഈ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സൗത്ത് ബ്‌ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത