ദേശീയം

'നിങ്ങളാണ് എന്റെ കുടുംബം' ;  അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം നിയന്ത്രണ രേഖയിലെ സൈനികര്‍ക്കൊപ്പം. ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയിലെ ഗുരേസിലാണ് കരസേനാ, അതിര്‍ത്തി രക്ഷാ സേനാ ജവാന്മാര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. 

നിങ്ങളാണ് എന്റെ കുടുംബം എന്ന വാക്കുകളോടെയായിരുന്നു പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ആഘോഷ മധുരം പങ്കിട്ടത്. എല്ലാവരെയും പോലെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് സൈനികര്‍ക്കിടയിലേക്കു വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സൈനികര്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ തനിക്കു പുതിയൊരു ഊര്‍ജം ലഭിക്കുന്നു. കഠിന സാഹചര്യങ്ങളോടു മല്ലിട്ടു നാടു കാക്കുന്ന സേനാംഗങ്ങളുടെ ത്യാഗത്തെ വിലമതിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

സ്ഥിരമായി യോഗ ചെയ്യുന്നത് കഴിവുകള്‍ വര്‍ധിപ്പിക്കുമെന്നും ശാന്തരായിരിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി സൈനികരെ ഉപദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍