ദേശീയം

'നാടിന് ചീത്തപ്പേരുണ്ടാക്കി'; റേഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് മരിച്ച കുട്ടിയുടെ അമ്മയ്ക്ക് നേരെ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: റേഷന്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ പട്ടിണി മൂലം മരിച്ച കുട്ടിയുടെ അമ്മയേയും വീട്ടുകാരേയും നാട്ടുകാര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. കുട്ടി മരിച്ചത് ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കി എന്നാരോപിച്ചാണ് സമീപവാസികളായ സ്ത്രീകള്‍ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. അധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 28 നാണ് സന്തോഷി കുമാരി (11) മരിച്ചത്. സിംഡേഗ ജില്ലയിലെ ജല്‍ഡേഗ കരിമാട്ടിയിലാണ് സംഭവമുണ്ടായത്. 

കുട്ടിയുടെ അമ്മ കോയില ദേവിയോട് ഗ്രാമം വിട്ട് പോകാന്‍ ആവശ്യപ്പെടുകയും ഇവരുടെ സാധനങ്ങള്‍ പുറത്തേക്കെറിയുകയും ചെയ്‌തെന്ന് സാമൂഹിക പ്രവര്‍ത്തകയായ താര മണി സാഹു പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഒരു കൂട്ടം സ്ത്രീകള്‍ ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. സംഭവത്തെത്തുടര്‍ന്ന് അധികൃതര്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. പരാതി നല്‍കിയാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോയില ദേവിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കുമെന്നും വ്യക്തമാക്കി. 

റേഷന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ റേഷന്‍ കിട്ടിയിരുന്നില്ല. സ്‌കൂളില്‍ നിന്നുള്ള ഭക്ഷണം കഴിച്ചാണ് കുട്ടി വിശപ്പടക്കിയിരുന്നത്. എന്നാല്‍ ദുര്‍ഗാപൂജ അവധിയെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചതോടെ കുട്ടി പൂര്‍ണമായി പട്ടിണിയിലാവുകയായിരുന്നു. കുടുംബങ്ങള്‍ക്ക് റേഷന്‍ ഉറപ്പാക്കാതിരുന്ന ബ്ലോക് സപ്ലേ ഓഫീസര്‍ക്കും പിഎസ്ഡി ഡീലറിനുമെതിരേ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ