ദേശീയം

പത്താം ക്ലാസുകാരിയെ തോല്‍പ്പിച്ചു; അഞ്ച് ലക്ഷം പിഴ ഒടുക്കാന്‍ കോടതി ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: മനോധൈര്യം കൈവിടാതെ കോടതിയെ സമീപിച്ച പത്താം ക്ലാസുകാരിക്ക് കോടതിയുടെ നീതി. ബീഹാറിലെ ഡിഡി സര്‍ക്കാര്‍ സ്‌കൂളിലെ പ്രിയങ്കയ്ക്കാണ് വിദ്യാഭ്യാസ ബോര്‍ഡിനോട് അഞ്ചുലക്ഷം രൂപ പിഴയായി നല്‍കാന്‍ പറ്റ്‌ന ഹൈക്കോടതി ഉത്തരവിട്ടത്. 

പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോള്‍ പ്രിയങ്ക രണ്ടുവിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. സംസ്‌കൃതത്തിന് നാലുമാര്‍ക്കും സയന്‍സിന് 29 മാര്‍ക്കുമായിരുന്നു ലഭിച്ചിരുന്നത്. പരാജയപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി പരീക്ഷാ പേപ്പറുകള്‍ സൂക്ഷ്മ പരിശോനയ്ക്ക് നല്‍കി. എന്നാല്‍ ഫലം വിചിത്രമായിരുന്നു. സയന്‍സിലെ 29 മാര്‍ക്ക് നാലായും സംസ്‌കൃതത്തിലെ നാല് മാര്‍ക്ക് ഏഴായും ഉയര്‍ന്നു. ഇതേ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി നീതിപീഠത്തെ സമീപിച്ചത്.

പ്രിയങ്കയുടെ വാദങ്ങളില്‍ ഉറപ്പില്ലാതിരുന്ന കോടതി നാല്‍പതിനായിരം രൂപ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടു. വെറുതെ കേസുമായി നടക്കുകയാണെങ്കില്‍ രൂപ നഷ്ടമാകുമെന്നും കോടതി പ്രിയങ്കയെ അറിയിച്ചു. എന്നാല്‍ ഇത് പ്രിയങ്ക ചെവിക്കൊള്ളാന്‍ തയ്യാറായില്ല. പ്രിയങ്ക കേസുമായി മുന്നോട്ട് പോകുകയായിരുന്നു. തുടര്‍ന്ന് പ്രിയങ്കയുടെ ഉത്തരപേപ്പറുകള്‍ ഹാജരാക്കാനന്‍ കോടതി നിര്‍ദേശിച്ചു. 

എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച ഉത്തരകടലാസുകള്‍ പ്രിയങ്കയുടെതല്ലെന്ന് തിരിച്ചറിഞ്ഞ കോടതി യഥാര്‍ത്ഥ കടലാസുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രിയങ്കയുടെ മാര്‍ക്്ക സയന്‍സില്‍ 80 ആയും സംസ്‌കൃതത്തില്‍ 61  മാര്‍ക്കായും ഉയര്‍ന്നു. തുടര്‍ന്നാണ് പറ്റ്‌ന ഹൈക്കോടതി അഞ്ച് ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബീഹാറിലെ വിദ്യാഭ്യാസരംഗം അപചയം നേരിടുന്ന നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പരീക്ഷാ സമയത്ത് പുറത്തുനിന്നും കോപ്പികടലാസുകള്‍ വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് ബീഹാറിന് നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം അപചയങ്ങള്‍ ആവര്‍ത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ