ദേശീയം

 ബോഫോഴ്‌സ് അഴിമതി: വീണ്ടും അന്വേഷണ സാധ്യത തേടി സിബിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോഫോഴ്‌സ് അഴിമതി കേസ് വീണ്ടും അന്വേഷിക്കാനുള്ള സാധ്യത തടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സിബിഐ കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയെന്ന് റിപ്പോര്‍ട്ട്. 

കേസിലെ പ്രതികളായ ഹിന്ദുജ ബ്രദേഴ്‌സിനെ കുറ്റവിമുക്തരാക്കിയ ഡല്‍ഹി ഹൈകോടതിയുടെ 2005ലെ വിധിക്കെതിരെയാവും സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിബിഐ പുനരന്വേഷണത്തിന് അനുമതി തേടിയിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. 

ബോഫോഴ്‌സ് അഴിമതി കേസ്‌ന്റെ അന്വേഷണത്തില്‍ രാജീവ് ഗാന്ധിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണം  സ്വകാര്യ ഡിക്ടീവ് മൈക്കിള്‍ ഹെര്‍ഷ്മാന്‍ ഉന്നയിച്ചിരുന്നു. ബോഫോഴ്‌സ് അഴിമതിയിയിലൂടെ ലഭിച്ച പണം സൂക്ഷിച്ചിരുന്ന സ്വിസ് അക്കൗണ്ട് താന്‍ കണ്ടെത്തിയെന്നായിരുന്നു ഇയ്യാളുടെ അവകാശവാദം. ഇതുകൂടി പരിഗണിച്ചാണ് സിബിഐ പുതിയ നീക്കത്തിന് ശ്രമിക്കുന്നത്. 

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ബിജെപി മനപ്പൂര്‍വ്വം കോണ്‍ഗ്രസിനെ കരിവാരിത്തേയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ടാണ് കേസ് വീണ്ടും കുത്തിപ്പൊക്കാന്‍ സിബിഐയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളെ ചെറുക്കാന്‍ ബോഫോഴ്‌സ് അഴിമതി വിവാദം ബിജെപി എടുത്തുപയഗോഗിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത