ദേശീയം

ഗാന്ധിയും നെഹ്‌റുവുമെല്ലാം വെറും ചവറുകള്‍; ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹതി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹറുവുമെല്ലാം വെറും ചവറുകള്‍ ആണെന്ന് അസമില്‍നിന്നുള്ള ബിജെപി എംപി. ഇത്തരം ചവറുകള്‍ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസെന്ന് കിഴക്കന്‍ അസമിലെ ചരാദിയോയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ കാമാഖ്യ പ്രസാദ് താസ പറഞ്ഞു. സൊനാരിയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു താസയുടെ പരാമര്‍ശങ്ങള്‍. താസയുടെ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

ഗാന്ധി, നെഹ്‌റു തുടങ്ങിയ ചവറുകള്‍കൊണ്ട് ജനങ്ങളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ആശയങ്ങള്‍ ജനങ്ങള്‍ അറിയാതെ പോവുന്നത് അതുകൊണ്ടാണെന്നും താസ പറഞ്ഞു. മുഖ്യമന്ത്രി സര്‍ബാനനന്ദ സോനാവാളിനെ സാക്ഷിയാക്കിയായിരുന്നു, രാഷ്ട്രപിതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ എംപിയുടെ അധിക്ഷേപം.

ജോര്‍ഹട്ടില്‍നിന്നുള്ള എംപി മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയെയും രാജിവ് ഗാന്ധിയെയും ചവറുകള്‍ എന്ന് അധിക്ഷേപിച്ചതായാണ് ഗുവാഹതി പൊലീസിനു നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. താസയെ ഉടന്‍ അറസ്റ്റ് ചെയ്ത് ക്രിമിനല്‍ നടപടിക്കു വിധേയമാക്കണമെന്നും പരാതിയില്‍ പറയുന്നു.

താസയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുവാഹതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാഷ്ട്രപിതാവിനെയും നേതാക്കളെയും അധിക്ഷേപിച്ച എംപിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ താസയുടെ കോലം കത്തിച്ചു. 

ലോക്‌സഭയില്‍ ആദ്യമെത്തുന്ന കാമാഖ്യ പ്രസാദ് താസ ആദിവാസി മേഖലയില്‍നിന്നുള്ള നേതാവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'