മെര്‍സലിലെ വിവാദ സംഭാഷണങ്ങളുടെ പേരില്‍ വിജയിയെ ലക്ഷ്യം വെയ്ക്കുന്ന ബിജെപി നേതാക്കളെ പരിഹസിച്ച് എഴുത്തുകാരന് എന്‍.എസ്.മാധവന്. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് വിജയ് എന്ന് കാണിക്കാന്‍ വിജയിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ബിജെപി നേതാവ് ട്വിറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത മാധവന്, നമ്മുടെ കുമ്മനം ഇത്രയ്ക്ക് മോശമല്ലെന്നാണ് പരിഹസിക്കുന്നത്.
ബിജെപി നാഷണല്‍ സെക്രട്ടറിയായ എച്ച് രാജയാണ് വിജയിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ട്വീറ്റ് ചെയ്ത് സത്യം കയ്പുള്ളതായിരിക്കും എന്ന് പറഞ്ഞത്. മെര്‍സലിന് നേര്‍ക്ക് വാളെടുത്ത ബിജെപിക്കെതിരെ തുടക്കം മുതല്‍ എന്‍.എസ്.മാധവന് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. 2.86 ശതമാനം വോട്ട് പോലും നേടാന്‍ കഴിയാത്ത പാര്‍ട്ടിയാണ് 97.14 ശതമാനം തമിഴരും എന്ത് കാണരുതെന്ന് നിശ്ചയിക്കുന്നതെന്നും മാധവന് തന്റെ ട്വീറ്റില്‍ പറയുന്നു.
മെര്‍സലിലെ ജിഎസ്ടിയുമായി ബന്ധപ്പെട്ടുള്പ്പെടെയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ രാജ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ ബിജെപി നേതാക്കള്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജോസഫ് വിജയ് എന്ന വിജയിയുടെ മുഴുവന്‍ പേരും പറഞ്ഞായിരുന്നു വിജയ്ക്കെതിരെയുള്ള ബിജെപിക്കാരുടെ ആക്രമണം. ആരാധനാലയങ്ങളല്ല, എല്ലാ സൗകര്യവുമുള്ള ആശുപത്രികളാണ് നമുക്ക് വേണ്ടതെന്നും മെര്‍സലിലെ വിജയ് കഥാപാത്രം പറയുന്നുണ്ട്. ഇതും ഹിന്ദുത്വ സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു. ക്ഷേത്രങ്ങള്‍ക്ക് പകരം പള്ളികളെന്ന് പറയാനുള്ള ധൈര്യം വിജയ്ക്കുണ്ടോ എന്നാണ് ബിജെപിക്കാരുടെ ചോദ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ