ദേശീയം

വിവാദങ്ങള്‍ക്കിടെ, ഗുജറാത്ത് തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിച്ചേക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നത് സംബന്ധിച്ച വിവാദം പുകയുന്നതിനിടെ ,സംസ്ഥാന നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 182 അംഗങ്ങളുളള ഗുജറാത്ത് നിയമസഭയുടെ കാലാവധി ജനുവരി 23ന് അവസാനിക്കും. 

ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിനെ ഒഴിവാക്കി ഹിമാചല്‍ പ്രദേശിന്റെ തെരഞ്ഞെടുപ്പ് തീയതി മാത്രം ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കാനും, സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ ജനകീയ പദ്ധതികളുടെ പ്രഖ്യാപനത്തിന് അവസരം ഒരുക്കാനുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിച്ചത് എന്നായിരുന്നു മുഖ്യ ആക്ഷേപം. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ മഞ്ഞുവീഴ്ച ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചൂണ്ടികാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ തുടര്‍ച്ചയായി ന്യായീകരിക്കുന്നതാണ് പിന്നിട് കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു