ദേശീയം

എന്ത് തള്ളാണ് ഭായ്! മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയെക്കാള്‍ നല്ലതാണെന്ന് പറഞ്ഞ ശിവരാജ് സിങ് ചൗഹാനെതിരെ സോഷ്യല്‍ മീഡിയ 

സമകാലിക മലയാളം ഡെസ്ക്

ധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയിലുള്ളതിനെക്കാള്‍ നല്ലതാണെന്ന് പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളുമായി സോഷ്യല്‍ മീഡിയ. 

സംസ്ഥാനത്തേക്ക് നിക്ഷേപകരെ ക്ഷണിക്കാനായി ആറ് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ചൗഹാന്റെ പ്രസംഗം. 
മധ്യപ്രദേശില്‍ താന്‍ അധികാരത്തില്‍ വരുന്നതിന് മുന്നെ സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമായിരുന്നു. എന്നാല്‍ അധികാരത്തില്‍ ഏറിയ ശേഷം ആദ്യ പരിഗണന റോഡുകള്‍ നിര്‍മിക്കാനായി നല്‍കുകയായിരുന്നു. ഇന്ന് സംസ്ഥാനത്ത് 1.75 ലക്ഷം കിലോമീറ്ററില്‍ വിശാലമായ റോഡ് സൗകര്യമുണ്ടെന്നും ഗ്രാമപ്രദേശങ്ങളില്‍ അടക്കം ഇത് വലിയ സ്വാധീനമുണ്ടാക്കിയെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

പിന്നാലെയാണ് രൂക്ഷ വിമര്‍ശനുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. മധ്യപ്രദേശിലെ തകര്‍ന്ന റോഡുകളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തായിരുന്നു ട്വിറ്ററില്‍ ട്രോളുകളുമായി ആളുകളെത്തിയത്. മധ്യപ്രദേശില്‍ വെള്ളംകയറി തകര്‍ന്ന റോഡിലൂടെ ശിവരാജ് സിങ് ചൗഹാനെ സെക്യൂരിറ്റി ജീവനക്കാര്‍ എടുത്തുകൊണ്ട്‌ പോകുന്ന ചിത്രവും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. മധ്യപ്രദേശിലെ റോഡുകളിലൂടെ പശുക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ചിത്രങ്ങളും ആളുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. 

മാസങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ നടന്ന കര്‍ഷക സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരേയും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ