ദേശീയം

തിരിച്ചറിയില്‍ കാര്‍ഡില്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്ലെന്ന് ബിജെപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

പനാജി: തിരിച്ചറിയില്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കൂ എന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ. ഇതിന്റെ പേരില്‍ ഏതൊക്കെ കോണുകളില്‍ നിന്നും  വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും തനിക്കു പ്രശ്‌നമില്ല എന്നും അദ്ദേഹം പറഞ്ഞു. 

ഗോവയ്ക്ക് പുറത്തു നിന്നുള്ള ആളുകള്‍ ചികിത്സ തേടിയെത്തുമ്പോള്‍ ചാര്‍ജ് ഈടാക്കും എന്ന തീരുമാനത്തില്‍ മാറ്റമില്ല. ഗോവയില്‍ നിന്നുള്ളവര്‍ മുംബൈ പോലെയുള്ള നഗരങ്ങളില്‍ ചെല്ലുമ്പോള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇതേപ്പോലെ തന്നെ മറ്റിടങ്ങളില്‍ നിന്നുള്ളവര്‍ ഗോവയിലെത്തി ചികിത്സ തേടുമ്പോള്‍ ചെറിയ തുക ഈടാക്കും. ഗോവയിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ.

കൂടാതെ ഗോവയില്‍ വരും വര്‍ഷം കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും  ഡിസംബറോടെ 5000 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങള്‍ക്ക് കൂടുതല്‍ ജോലികള്‍ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. യുവാക്കള്‍ക്ക് ഏറെ പ്രതീക്ഷയുള്ള ആളാണ് നമ്മുടെ മുഖ്യമന്ത്രിയെന്നും വിശ്വജിത് റാണെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം