ദേശീയം

ആധാര്‍ നമ്പര്‍ കൊണ്ടുവരാന്‍ മറന്നു; മഹാരാഷ്ട്രയില്‍ പത്ത് വയസുകാരന് ക്രൂരമര്‍ദനം 

സമകാലിക മലയാളം ഡെസ്ക്

പൂനെ: അധാര്‍ നമ്പര്‍ കൊണ്ടുവരാന്‍ മറന്ന പത്ത് വയസുകാരനെ അധ്യാപിക ക്രൂരമായി മര്‍ദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ ചിഞ്ച്‌വാഡ മേഖലയിലുള്ള മോര്യ ശിക്ഷാന്‍ സന്‍സ്ത ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്. എന്നാല്‍ ഇന്നലെയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 

അധാറിന്റെ നമ്പര്‍ മറന്നതിന് അധ്യാപിക കുട്ടിയുടെ മുട്ടിന് താഴെ വടികൊണ്ട് അടിക്കുകയായിരുന്നു. മര്‍ദ്ദിച്ച ഭാഗത്ത് ആന്തരിക ക്ഷതം സംഭവിക്കുകയും അണുബാധയുണ്ടാവുകയും ചെയ്തു. അണുബാധയെത്തുടര്‍ന്ന്  ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ ശസ്ത്രക്രിയക്ക് വിദേയമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയത്. കുട്ടിയെ മര്‍ദ്ദിച്ച അധ്യാപികക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ആധാര്‍ നമ്പര്‍ കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെട്ടത് എന്തിനാണെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍