ദേശീയം

"മമത നിയമത്തിന് അതീതയല്ല"; ആധാര്‍ കേസില്‍ മമതയ്ക്ക് രൂക്ഷവിമര്‍ശനം,കേന്ദ്രനിയമം സംസ്ഥാനത്തിന് ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ആധാര്‍ കേസില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് തിരിച്ചടി. ആധാര്‍ ക്ഷേമപദ്ധതികള്‍ക്ക് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രനീക്കത്തെ ചോദ്യം ചെയ്ത മമതയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രനിയമം സംസ്ഥാന സര്‍ക്കാരിന് ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തി എന്ന നിലയില്‍ മമതയ്ക്ക് കോടതിയെ സമീപിക്കാം. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ കോടതിയെ സമീപിച്ചത് ശരിയായില്ല. മമത നിയമത്തിന് അതീതയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

ആധാര്‍ മൊബൈള്‍ ഫോണുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മമത ബാനര്‍ജി കോടതിയെ സമീപിച്ചത്. തന്റെ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും, വേണമെങ്കില്‍ കണക്ഷന്‍ റദ്ദാക്കാനും മമത വെല്ലുവിളിച്ചിരുന്നു.  എന്നാല്‍ കേസ് പരിഗണിച്ച കോടതി ആധാര്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണെന്ന് നിരീക്ഷിച്ചു. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. അതിനാല്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. 

മമത ബാനര്‍ജിയ്ക്ക് വ്യക്തിപരമായി ഈ നിയമത്തോട് എതിര്‍പ്പുണ്ടെങ്കില്‍ ആ രീതിയില്‍ കോടതിയെ സമീപിക്കാം. അല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ പേരില്‍ ഇത്തരത്തില്‍ ഹര്‍ജി നല്‍കിയത് ശരിയായില്ലെന്ന് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'