ദേശീയം

മാനസികവിഭ്രാന്തിയുമായി ആശുപത്രിയില്‍ എത്തി; മദ്ധ്യവയസ്‌കന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 639 ആണി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മാനസിക വിഭ്രാന്തിയുമായി ആശുപത്രിയില്‍ എത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 639 ആണികള്‍. നീക്കം ചെയ്ത ആണികള്‍ തൂക്കി നോക്കിയപ്പോള്‍ ഒരു കിലോയോളം ഭാരമുണ്ടായതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 48 വയസു പ്രായമുള്ള ഇയാള്‍ ഇടിക്കിടക്ക് ആണി കഴിക്കാറുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു.

കൊല്‍ക്കത്തയിലെ മെഡിക്കള്‍ കോളെജിലാണ് ഇയാളെ ഓപ്പറേഷന് വിധേയമാക്കിയത്. മാനസിക വിഭ്രാന്തിയുള്ള ഇയാള്‍ ഇടക്കിടക്ക് മണ്ണും ആണിയും കഴിക്കും. ഇതേ തുടര്‍ന്നാണ് ഇയാളെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഡോ സിദ്ധാര്‍ത്ഥ് വിശ്വാസ് ആണ് ഇയാളെ ഓപ്പറേഷന് വിധേയമാക്കിയത്.

ഇയാളുടെ വയര്‍ പത്ത് സെന്റീമീറ്റര്‍ നീളത്തില്‍ കീറി കാന്തം ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ ആണി പുറത്തെടുത്തത്. നാല്‍പ്പത്തിയഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ആണിയോടൊപ്പം മണ്ണും പുറത്തെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

വയറുവേദനയെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഇയാളെ വീട്ടുകാര്‍ കൊണ്ടുപോയിരുന്നു. അവിടെവെച്ച് എക്‌സറെ എടുത്തപ്പോഴാണ് വയറില്‍ ആണി ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഇയാളെ കൊല്‍ക്കത്ത മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് ഓപ്പറേഷനായി കൊണ്ടുപോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍