ദേശീയം

എന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ല: കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രീയ പ്രവേശനത്തിന്റെ കാര്യത്തില്‍ സൂചന നല്‍കി കമല്‍ഹാസന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷണാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നാല്പത് വര്‍ഷമായി സിനിമയില്‍ ഉണ്ട്. അതില്‍നിന്നുള്‍പ്പെടെ എന്റെ രാഷ്ട്രീയ നിറം എന്തെന്നത് വ്യക്തമാണ്. അത് തീര്‍ച്ചയായും കാവിയല്ല,അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചായാതെ മധ്യപക്ഷത്ത് നിലയുറപ്പിക്കാനാണ് തന്റെ ആഗ്രഹം.നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിവിധ രാഷട്രീയ നേതാക്കളെ സന്ദര്‍ശിക്കും.ഗ്രേറ്റ് സര്‍ക്കാര്‍ എന്നാണ് കമല്‍ഹാസന്‍ പിണറായി സര്‍ക്കാരിനെ വിശേഷിപ്പിച്ചത്. കേരളത്തിലേക്കുള്ള ഓരോ യാത്രയും തനിക്ക് പഠനയാത്രകളാണെന്നും മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കമല്‍ഹാസന്റേത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെങ്കിലും സംഭാഷണത്തില്‍ രാഷ്ട്രീയവും കടന്നുവന്നുവെന്നാണ് കൂടിക്കാഴ്ചയെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി