ദേശീയം

മോദി സര്‍ക്കാര്‍ എന്ന ദുരന്തം മാറില്ല: യെച്ചൂരി; മന്ത്രിസഭാ പുനഃസംഘടന ടൈറ്റാനിക്കിന് മുകളിലെ കസേരകള്‍ മാറ്റിയിടുന്നത് പോലെ

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടത്താനുള്ള തീരുമാനത്തെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ മന്ത്രിസഭാ പുനസംഘടനകൊണ്ട് എന്താണ് കാര്യമെന്ന് യെച്ചൂരി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പരിഹാസം.മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് ടൈറ്റാനിക്കിന് മുകളിലെ കസേരകള്‍ മാറ്റിയിടുന്നത് പോലെയാണ്. മോദി സര്‍ക്കാരെന്ന ദുരന്തം മാറുകയില്ല,അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

മോദി സര്‍ക്കാര്‍ വന്നതിന് ശേഷം മൂന്നാം തവണയാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. ഞായറാഴ്ചയാണ് പുതിയ മന്ത്രിമാര്‍ അധികാരമേല്‍ക്കുന്നത്. യുപി, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള മന്ത്രിമാരെ പിന്‍വലിച്ച് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്ക് പ്രാതിനിത്യം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡിഎയിലേക്ക തിരിച്ചു വന്ന നിതീഷ് കുമാറിന്റെ ജെഡിയുവിനും മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചേക്കും.

രാജീവ് പ്രതാപ് റൂഡി, ഉമാ ഭാരതി, സഞ്ജീവ് ബല്യാണ്‍, ഫഗ്ഗന്‍സിങ് കുല്‍സാതെ, ഖല്‍രാജ് മിശ്ര, ബാന്ദാരു ദത്താത്രേയ എന്നിവരുള്‍പെടെ എട്ട് മന്ത്രിമാരാണ് വ്യാഴാഴ്ച്ച രാത്രി മുതല്‍ രാജിവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍