ദേശീയം

കേരളീയര്‍ ബീഫ് കഴിക്കട്ടെ; ബിജെപിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ ക്രിസ്ത്യന്‍ വിഭാഗവുമായി ബന്ധിപ്പിക്കുന്ന കണ്ണിയായിട്ടായിരിക്കും തന്റെ പ്രവര്‍ത്തനങ്ങളെന്ന് മോദി മന്ത്രിസഭയില്‍ ടൂറിസം, ഐടി വകുപ്പ് മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ സംസ്ഥാനമായ കേരളത്തിലും, ബിജെപി ഭരിക്കുന്ന ഗോവയിലും ബീഫ് ഉപയോഗം തുടരുന്നതില്‍ ബിജെപിക്ക് ഒരു അതൃപ്തിയുമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

നിങ്ങള്‍ക്ക ഇഷ്ടമുള്ളതില്‍ വിശ്വസിക്കുക, നിങ്ങളെ ഞാന്‍ സംരക്ഷിച്ചുകൊള്ളാം എന്ന വ്യക്തമായ സന്ദേശമാണ് പ്രധാനമന്ത്രി നല്‍കുന്നത്. മുസ്ലീം, ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ഒരു ആക്രമണവും മോദി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ല. വളരെ മികച്ച രീതിയിലാണ് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കണ്ണന്താനം പറഞ്ഞു. 

സംസ്ഥാനങ്ങള്‍ക്ക് ഒരു ഫുഡ് കോഡും ഏര്‍പ്പെടുത്തിയിട്ടില്ല. ബിജെപി ഭരിക്കുന്ന ഗോവയില്‍ ജനങ്ങള്‍ ബീഫ് കഴിക്കുന്നത് തുടരുകയാണ്. കേരളവും ബീഫ് ഉപഭോഗം തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍