ദേശീയം

ഗുജറാത്ത് മാതൃക പരാജയം; മോദിയും ബിജെപിയും പരാജയഭീതിയിലെന്ന് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് വികസനമാതൃക പരാജയമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പരാജയ ഭീതിയിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് രാഹുല്‍ അവകാശപ്പെട്ടു. 

ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസിനെ തടയാന്‍ ഇത്തവണ ആര്‍ക്കുമാവില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് വികസന മാതൃക പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ പൊള്ളത്തരം വെളിയില്‍ വന്നതായും രാഹുല്‍ പറഞ്ഞു. 

ഗുജറാത്ത് വികസന മാതൃക ആരെയും സഹായിക്കുന്നതായിരുന്നില്ല. യുവാക്കള്‍ക്കോ കൃഷിക്കാര്‍ക്കോ കച്ചവടക്കാര്‍ക്കോ ആര്‍ക്കും അതിന്റെ ഗുണം കിട്ടിയിട്ടില്ല. അഞ്ചോ പത്തോ പേര്‍ക്കു മാത്രമാണ് അതുകൊണ്ടു ഗുണമുണ്ടായത്. 

മോദി സര്‍ക്കാര്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഭയത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ തന്നോടു പറഞ്ഞിട്ടുണ്ട്. സംഘപരിവാര്‍ രാജ്യത്ത് നടത്തുന്ന നുണപ്രചാരണങ്ങളെ മറികടക്കാന്‍ താഴെത്തട്ടുമുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതുണ്ടെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''