ദേശീയം

'ലൗ ജിഹാദ്' അവിടെ നിക്കട്ടെ; ഹിന്ദു കാമുകിയെ വിവാഹം ചെയ്യാന്‍ മുസ്ലിം യുവാവ് മതം മാറി; വിവാഹം നടത്തിയത് ഹിന്ദുമഹാസഭ

സമകാലിക മലയാളം ഡെസ്ക്

ചിക്ക്മംഗളൂരു: ഹിന്ദുമതക്കാരിയായ കാമുകിയെ വിവാഹം ചെയ്യുന്നതിനു മുസ്ലിം യുവാവ് മതം മാറി. ബസവനഹള്ളിയിലെ ഓംകാരേശ്വര ക്ഷേത്രത്തില്‍ വെച്ചു ഹിന്ദു മഹാസഭ ഗണപതി സേവയാണ് വിവാഹം നടത്തിക്കൊടുത്തത്.

മുസ്താഖ് രാജേസാബ് നദഫ് എന്ന 28കാരനായ യുവാവും ബസവനഹള്ളി സ്വദേശി 21 കാരിയായ വിജയലക്ഷ്മിയും അഞ്ചു വര്‍ഷക്കാലമായി പ്രണയത്തിലായിരുന്നു. മതം മാറിയ മുസ്താഖ് പ്രതാപ് എന്ന പേരും സ്വീകരിച്ചു. അഞ്ച് വര്‍ഷത്തോളം പ്രണയത്തിലായിരുന്നെങ്കിലും വിവാഹത്തിനു വീട്ടുകാര്‍ സമ്മതം നല്‍കിയിരുന്നില്ല.

രാജ്യത്ത് 'ലൗ ജിഹാദുമായി' ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയിലാണ് മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചത്. തന്റെ കാമുകിയെ സ്വന്തമാക്കുന്നതിനായി മതം മാറുന്നില്‍ തെറ്റുണ്ടെന്നു തോന്നില്ലെന്നാണ് പ്രതാപ് പ്രതികരിച്ചത്. പ്രതാപിനെ തന്റെ വീട്ടുകാര്‍ക്ക് ഇനി സ്വീകരിക്കാന്‍ മടിയുണ്ടാകില്ലെന്നാണ് വിജയലക്ഷ്മിയുടെ പ്രതികരണം. 

ശ്രീരാമസേന ദേശീയ രപ്രസിഡന്റ് പ്രമോദ് മുത്തലിക് കാര്‍മികത്വം വഹിച്ച വിവാഹ ചടങ്ങില്‍ വിഎച്ച്പി നേതാവ് യോഗിഷ് രാജ് അര്‍സ്, ബജ്‌റംഗദള്‍ ജില്ലാ കണ്‍വീനര്‍ തുടുകുരു മഞ്ചു,  കന്നടപക്ഷ സംസ്ഥാന പ്രസിഡന്റ് പുരുഷോത്തം തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍