ദേശീയം

ഞാന്‍ നിശബ്ദയാവണമെന്ന് മോദി ഭക്തര്‍ ആഗ്രഹിക്കുന്നു: ഗൗരി ലങ്കേഷ് അന്നു പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

നുഷ്യാവകാശത്തെ പിന്തുണച്ചും വ്യാജ ഏറ്റുമുട്ടലുകളെ എതിര്‍ത്തും സംസാരിക്കുന്നവരെ മാവോയിസ്റ്റുകള്‍ എന്നു ബ്രാന്‍ഡ് ചെയ്യുകയാണ്. ഇതു നിര്‍ഭാഗ്യകരമാണ്. ഇതിനൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തോടും ജാതി സമ്പ്രദായത്തോടുമുള്ള എതിര്‍പ്പ് കൂടിയാവുമ്പോള്‍- ജാതി സമ്പ്രദായം എന്നത് ഹിന്ദു ധര്‍മം എന്നു പറയുന്നതിന്റെ സത്ത തന്നെയാണ് - അവര്‍ എന്നെ ഹിന്ദു വിരോധി എന്നും വിളിക്കുന്നു. എന്നാല്‍ ഞാനിത് തുടരുക തന്നെ ചെയ്യും, അതെന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് ഞാന്‍ കരുതുന്നു. സമത്വാധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സ്ഥാപനത്തിനായി ബാസവണ്ണയും ഡോ. അംബേദ്കറും നടത്തിയ പോരാട്ടത്തെ എന്റേതായ എളിയ രീതിയില്‍ മുന്നോട്ടുകൊണ്ടുപോവലാണത്.

വരുടെ പ്രത്യയശാസ്ത്രത്തെ, അവരുടെ രാഷ്ട്രീയ പാര്‍ട്ടിയെ, അവരുടെ പരമോന്നത നേതാവ് നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവരുടെ മരണം ആഘോഷിക്കുകയും കൊലപാതകത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഭക്തസംഘങ്ങളുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഡോ. എംഎം കല്‍ബുറഗിയുടെ വധത്തെയും ഡോ. യുആര്‍ അനന്തമൂര്‍ത്തിയുടെ മരണത്തെയും കുറിച്ചാണ് ഞാന്‍ പറയുന്നത്. ഞാന്‍ ഇവരെക്കുറിച്ചെല്ലാം പറയുന്നത് അവര്‍ എന്നെയും നിശബ്ദരാക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നതുകൊണ്ടു തന്നെയാണ്. എന്നെ ജയിലില്‍ അടച്ചാല്‍ അവരുടെ ഹൃദയത്തിലെ നെരിപ്പോടുകള്‍ക്കു തീപിടിക്കുമായിരിക്കും.

ഴിഞ്ഞ ദിവസം ബംഗളൂരുവിലേക്കു മടങ്ങുന്ന വഴി ആരോ എന്നോടു പറഞ്ഞു, ട്വിറ്ററില്‍ ഞാന്‍ ട്രെന്‍ഡിങ് ആണെന്ന്. മുഴുവന്‍ സമയം ഇന്റര്‍നെറ്റില്‍ അല്ലാത്തതുകൊണ്ടു ഞാനതു ശ്രദ്ധിച്ചിരുന്നില്ല. അതിന്റെയൊരു പരിഹാസ്യതയെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. ഒരു അപകീര്‍ത്തി കേസിന്റെ പേരില്‍ ട്രെന്‍ഡിങ് ആവുക. ചിരിക്കുകയല്ലാതെ എന്തു ചെയ്യും. എന്നാല്‍ ട്വീറ്റുകള്‍ പരിശോധിച്ചപ്പോള്‍, അവയുടെ കമന്റുകള്‍ വായിച്ചപ്പോള്‍ കാര്യങ്ങള്‍ എത്രത്തോളം ഭീതിദമാണെന്ന് എനിക്കു ബോധ്യമായി. വിമര്‍ശകരോടും എതിര്‍ത്തു പറയുന്നവരോടും മോദി ഭക്തര്‍ക്കും ഹിന്ദുത്വ സേനയ്ക്കുമുള്ള വിഷം പുരണ്ട വെറുപ്പ് വെളിവാക്കുന്നവയായിരുന്നു ആ ട്വീറ്റുകള്‍. അവയില്‍ നല്ലൊരു പങ്കും ലിബറല്‍, ഇടതു മാധ്യമപ്രവര്‍ത്തത്തിന് എതിരായിരുന്നു. ഈ രണ്ടു ഘടകങ്ങളും ഭീതിജനകമാണ്. വിശാലമായ അര്‍ഥത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് അവ ഉന്നം വയ്ക്കുന്നത്.

(ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ശിക്ഷിച്ചുകൊണ്ടുള്ള കോടതിയുടെ പശ്ചാത്തലത്തില്‍, 2016ല്‍ ന്യൂസ് ലോണ്ട്രി പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ