ദേശീയം

ക്രിസ്തു ചെയ്തത് തന്നെ മോദിയും ചെയ്യുന്നു; ഇരുവര്‍ക്കും ഒരേ ലക്ഷ്യങ്ങളെന്നും അല്‍ഫോന്‍സ് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യേശുക്രിസ്തുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരേ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ലൈവ് മിന്റിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണന്താനത്തിന്റെ പ്രതികരണം. താങ്കള്‍ മന്ത്രിയായതിതിനോട് ക്രിസ്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിച്ചുവെന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. 

വാര്‍ത്ത് അറിഞ്ഞ് എല്ലാ കര്‍ദ്ദിനാള്‍മാരും വിളിച്ചു. അവര്‍ സന്തോഷവും പിന്തുണയും പങ്കുവച്ചു. അവരോട് ഞാന്‍ പറഞ്ഞത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നങ്ങളാണ് മോദിയും പങ്കുവയ്ക്കുന്നത് എന്നാണ് പറഞ്ഞത്. രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടാന്‍ പ്രധാനനമന്ത്രി ആഗ്രഹിക്കുന്നു. എല്ലാ വീട്ടിലും ശൗചാലയം വരാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടും, അതില്‍ പണവും ലഭിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം നല്ല റോഡുകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു. അഴിമതിക്കെതിരെ പോരാടുന്നു.അത് തന്നെയാണ് ക്രിസ്തുവും ചെയ്തത്.ക്രിസ്തു അഴിമതിക്കെതിരെയും അസമത്വത്തിന് എതിരെ പോരാടി. അതിനാല്‍ തന്നെ മോദിയുടെ സ്വപ്നവും ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നവും തമ്മില്‍ പലകാര്യങ്ങളിലും ഒന്നിക്കുന്നുണ്ട്, കണ്ണന്താനം പറയുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മത്സരിക്കില്ല. കേരളത്തില്‍ മത്സരിക്കാന്‍ മുതിര്‍ന്ന നേതാക്കളുണ്ട്. ഞങ്ങള്‍ ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും കേരളത്തില്‍ ബിജെപി വലിയ ശക്തിയായി മാറുമെന്നും കണ്ണന്താനം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍