ദേശീയം

ഗൗരി ലങ്കേഷ് വധം: ഇരുട്ടില്‍ തപ്പി പൊലീസ്; പൊതുജനത്തിന്റെ സഹായം തേടി 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മൂന്നു ദിവസം പിന്നിടുമ്പോഴും പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിക്കാതെ കര്‍ണ്ണാടക പൊലീസ്. ഇരുപതിലധികം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ഇന്നും തുടരും. ബെംഗളൂരു ആര്‍ആര്‍ നഗറിലെ ഗൗരിയുടെ വീട്ടിലും ലങ്കേഷ് പത്രിക ഓഫീസിലും ഇന്ന് പരിശോധന നടത്തും. അന്വേഷണസംഘം വിപുലീകരിക്കാനും ആലോചനയുണ്ട്. അന്വേഷണത്തിനായി വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങള്‍ക്കായി ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നുലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കനും പൊലീസ് ശ്രമിക്കുന്നുണ്ട്. 

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതിനെ കുറിച്ച് ഗൗരി ലങ്കേഷ് മോശമായി എഴുതിയിരുന്നില്ലെങ്കില്‍ അവര്‍ക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് ബിജെപി എംഎല്‍എ ജീവരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എംഎല്‍എയുടെ പ്രസംഗത്തിന്റെ ഓഡിയോ ഇതിനകംതന്നെ ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്.എന്നാല്‍ ജീവരാജിനെ ചോദ്യം ചെയ്യുന്ന കാര്യം പൊലീസ് തീരുമാനിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ