ദേശീയം

സിപിഎമ്മുമായി കൈകോര്‍ക്കാന്‍ തയ്യാറായി കമല്‍ഹാസന്‍;ദേശീയ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന കമല്‍ഹാസന്‍ ഇടത്തേക്ക് തന്നെയെന്ന സൂചനകള്‍ വീണ്ടും ശക്തമാകുന്നു. വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ കോഴിക്കോട് 16ാം തീയതി നടക്കുന്ന ദേശീയ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ കമല്‍ഹാസന്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ മതേതരമുന്നണിക്ക് കമല്‍ഹാസന്‍ നേതൃത്വം നല്‍കണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്.  കമല്‍ഹാസനാണ് തീരുമാനിക്കേണ്ടതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ.കെ.പദ്മനാഭന്‍ പറഞ്ഞു. കാര്യങ്ങളില്‍ വ്യക്തതവരട്ടെയെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും പ്രതികരിച്ചു.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ കമല്‍ഹാസന്‍ ഓണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരിച്ചുന്നു. തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ലെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു