ദേശീയം

ആശുപത്രിയില്‍ ബെഡ് നല്‍കിയില്ല: ബെഞ്ചില്‍ പ്രസവിച്ച കുഞ്ഞ് താഴെ വീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയിലെ ബെഞ്ചില്‍ പ്രസവിച്ച കുഞ്ഞ് താഴെ വീണ് മരിച്ചു. ആശുപത്രി അധികൃതര്‍ അമ്മയ്ക്ക് കിടക്കാന്‍ ബെഡ് നല്‍കാത്തത് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തെലങ്കാനയിലെ കമ്മം ജില്ലയിലാണ് സംഭവം നടന്നത്. അതേസമയം, ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസവ വേദനയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഭര്‍ത്താവ് എന്‍ രാജയ്യ പറഞ്ഞു. എന്നാല്‍ പ്രസവ സമയം അടുത്തിട്ടില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ ബെഡ് അനുവദിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ ആശുപത്രിയുടെ പരിസരത്ത് തന്നെ ചെലവഴിക്കുകയായിരുന്നെന്ന് രാജയ്യ പറഞ്ഞു. 

അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ യുവതിക്ക് കടുത്ത നടുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഒരു ബെഞ്ചില്‍ കിടന്ന് അവര്‍ പ്രസവിച്ചു. പക്ഷേ ഇതിനിടയില്‍ ബെഞ്ചില്‍ നിന്നും താഴെവീണ കുഞ്ഞ് മരിച്ചു. സമീപത്തൊന്നും ഡോക്ടര്‍മാരാരും ഉണ്ടായിരുന്നില്ലെന്നും രാജയ്യ ആരോപിക്കുന്നു.

എന്നാല്‍ പ്രായം തികയാതെ പ്രസവിച്ചത് കൊണ്ടാണ് കുട്ടി മരിച്ചതെന്നും ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് മദന്‍ സിംഗ് പറയുന്നത്. യുവതിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കമ്മം ആശുപത്രി അധികൃതര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍