ദേശീയം

രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്; നോട്ടീസ് കൊണ്ട് നിശബ്ദനാകില്ലെന്ന് ഗുഹ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകന്‍ സംഘപരിവാറുകാരാകാമെന്ന പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്. ബിജെപിയുടെ കര്‍ണാടകഘടകമാണ് ഗുഹയുടെ പരാമര്‍ശത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നുമാണ് ആവശ്യം.

രാമചന്ദ്ര ഗുഹ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ പരിപാടി. ബിജെപിക്കെതിരെ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നവരും പാര്‍ട്ടിയുടെ നിരീക്ഷണത്തിലാണ്. അവര്‍ക്കെതിരെയും നിയമനടപടികളുമായി മുന്നോട്ടും പോകുമെന്ന് ബിജെപി വക്താവ് അശ്വന്ത് നാരായണ അറിയിച്ചു.

എന്നാല്‍ ഇത്തരം നോട്ടീസ് കൊണ്ട് തന്നെ നിശബ്ദനാക്കാനാകില്ലെന്ന്‌
ഗുഹ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്നത്തെ ഇന്ത്യയില്‍ സ്വതന്ത്ര ചിന്തകരായ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായും എങ്കിലും തങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സര്‍ക്കാര്‍ സൃഷ്ടിച്ച അസഹിഷ്ണുതയുടെയും വിദ്വേഷ പ്രചാരണത്തിന്റെയും അന്തരീക്ഷമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഇടയാക്കിയതെന്നായിരുന്നു ഗുഹയുടെ പ്രസ്താവന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ