ദേശീയം

രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. പാര്‍ട്ടി പ്രവര്‍ത്തകനു ചേരാത്ത വിധത്തില്‍ ആഢംബര ജീവിതശൈലി പിന്തുടര്‍ന്നതിന് അന്വേഷണം നേരിടുന്ന ഋതബ്രത സസ്‌പെന്‍ഷനിലായിരുന്നു.

പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ബംഗാളി ടെലിവിഷന്‍ ചാനലിന് ഋതബ്രത അഭിമുഖം നല്‍കിയിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ ഉള്ളത് ബംഗാള്‍ വിരുദ്ധരാണെന്നും യെച്ചൂരിലെ രാജ്യസഭാംഗമാവുന്നതില്‍നിന്ന് തടയുന്നത് കാരാട്ടാണന്നും അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി പിബിയില്‍ മുസ്ലിം സംവരണമാണെന്നു കുറ്റപ്പെടുത്തിയ ഋതബ്രത സംവരണത്തിന്റെ പേരില്‍ മാത്രമാണ് മുഹമ്മദ് സലിം പിബി അംഗമായതെന്നും ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ