ദേശീയം

ഇന്ത്യയില്‍ ഇനി കാവി യുഗം; രാമക്ഷേത്ര നിര്‍മാണം 2018ല്‍ ആരംഭിക്കുമെന്ന് വിഎച്ച്പി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വിഎച്ച്പി. കാവി യുഗത്തിലേക്കാണ് ഇന്ത്യ കടന്നിരിക്കുന്നത്. അതിലൂടെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം 2018ല്‍ ആരംഭിക്കുമെന്ന് വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയിന്‍ പറഞ്ഞു. 

ദി രാം ജന്മഭൂമി മൂവ്‌മെന്റ്; എ റിനൈസന്‍സ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് വിഎച്ച്പി നേതാവ് പ്രഖ്യാപിച്ചത്. 

രാമജന്മഭൂമി മൂവ്‌മെന്റിലൂടെയാണ് ഹിന്ദുവിന്റെ അഭിമാനമുയര്‍ത്താനായത്.
രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഫലമായിട്ടാണ് ഇന്ത്യ കാവി യുഗത്തിലേക്ക് കടന്നിരിക്കുന്നത്. അതിനി ലോകത്തിലെ ഏറ്റവും വലിയ ശക്തിയാകും. 16 കോടിയിലധികം ജനങ്ങളാണ് രാമജന്മ ഭൂമി പ്രസ്ഥാനത്തിനായി അണിനിരന്നത്. ലോകം കണ്ട ഏറ്റവും വലിയ മൂവ്‌മെന്റായിരുന്നു ഇതെന്നും വിഎച്ച്പി നേതാവ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ