ദേശീയം

പൊതു സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയ കുടുംബത്തിന് 75000 രൂപ പിഴ വിധിച്ചു

സമകാലിക മലയാളം ഡെസ്ക്

ബെതുള്‍: പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയതിന് കുടുംബത്തിന് 75000 രൂപ പിഴ വിധിച്ച് സര്‍ക്കാര്‍. മധ്യപ്രദേശ് സര്‍ക്കാരാണ് ഇവര്‍ക്ക് 75000 രൂപ പിഴ വിധിച്ചത്. 

ഇവര്‍ക്ക് 75000 രൂപ പിഴ വിധിച്ചതിന് പുറമെ സമാന കുറ്റത്തിന് 43 കുടുംബങ്ങള്‍ക്ക് മധ്യപ്രദേശിലെ രാബക്കേടി ഗ്രാമസഭ നോട്ടീസ് നല്‍കുകയും ചെയ്തു. 

ഒരു മാസം മുന്‍പ് ഇവരോട് പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തരുതെന്ന അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വീടിനോട് ചേര്‍ന്ന് നിര്‍മിച്ചു നല്‍കിയിരിക്കുന്ന ശൗചാലയം ഉപയോഗിക്കാതെ വന്നതോടെയാണ് പത്ത് അംഗങ്ങള്‍ അടങ്ങുന്ന കുടുംബത്തിന് 75000 രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്ക് ഒരു ദിവസം 250 രൂപ എന്ന കണക്കിലാണ് പിഴ തുക കണക്കാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ