ദേശീയം

ഇത് പ്രീണനമാണെങ്കില്‍ ജീവനുള്ളിടത്തോളം ഞാനിത് തുടരും; കൊല്‍ക്കത്ത ഹൈക്കോടതിക്കെതിരെ മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐക്യത്തോടെ ജീവിക്കുന്ന ഹിന്ദുവിനും മുസ്ലീമിനുമിടയില്‍ അതിരുവരയ്ക്കരുതെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ പ്രസ്താവനയ്‌ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.ഇതാണ് പ്രീണനമെങ്കില്‍ ജീവനുള്ളിടത്തോളം കാലം ഞാനത് തുടരും, ഒരു വെടിയുണ്ട എന്റെ തല തകര്‍ക്കുന്നതുവരെ ഞാനിത് ചെയ്യും.ഞാന്‍ വിവേചനം കാണിക്കുന്നില്ല,അതാണ് ബംഗാളിന്റെ സംസ്‌കാരം,ആ സംസ്‌കാരമാണ് എന്റേയും,മമത പറഞ്ഞു.സൗത്ത് കല്‍ക്കത്തയിലെ ഒരു പൂജ പന്തല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ നടത്തരുതെന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ നിലപാടിന് എതിരെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഓരോ വ്യക്തിക്കും അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ ആചാരങ്ങള്‍ അനുഷ്ടിക്കാന്‍ അവകാശമുണ്ട്. അതിന് മുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. വര്‍ഗീയ സംഘര്‍ഷങ്ങള്‍  ഒഴിവാക്കുന്നതിനായാണ് മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന് മമത നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ