ദേശീയം

നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടു; ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടു. ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണ് റാണെ അറിയിച്ചതെങ്കിലും അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്ന് റാണെ പറഞ്ഞു. 

റാണെയും രണ്ടു മക്കളും ബിജെപി പാളയത്തിലേക്ക് കൂടുമാറുന്നുവെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളെ ഇല്ലാതാക്കുമെന്നാണ് രാജി പ്രഖ്യാപിച്ച ശേഷം റാണെ പറഞ്ഞത്. തന്റെ രാജി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അതിനാലാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം