ദേശീയം

വിധ്വംസക ശക്തികള്‍ ഇന്ത്യയെ നാണം കെടുത്തുന്നു: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: രാജ്യത്തെ വിധ്വംസക ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം, സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും നാടെന്ന കീര്‍ത്തി ലോകത്തിനു മുന്നില്‍ ഇന്ത്യയ്ക്കു നഷ്ടമാവുകയാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. രാജ്യത്തു വേര്‍തിരിവുണ്ടാക്കുന്നവര്‍ക്കെതിരെ നിലപാടെടുക്കാന്‍ പ്രവാസി സമൂഹത്തോട് രാഹുല്‍ അഭ്യര്‍ഥിച്ചു. ടൈംസ് സ്‌ക്വയറില്‍ അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു എഐസിസി ഉപാധ്യക്ഷന്‍.

അമേരിക്കന്‍ പര്യടനത്തില്‍ ഉടനീളം താന്‍ കേട്ടത് ഒരേ ഉത്കണ്ഠയാണെന്ന് രാഹുല്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോ മുതല്‍ ന്യൂയോര്‍ക്ക് വരെ കേട്ടത് ഒരേ ചോദ്യമാണ്, എന്തു പറ്റി ഇന്ത്യയുടെ സഹിഷ്ണുതയ്ക്ക്? എന്താണ് രാജ്യത്തു നടക്കുന്നത്? വിധ്വംസക ശക്തികള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ കീര്‍ത്തി ഇല്ലാതാക്കുകയാണ്. പ്രവാസികളുടെ മഹത്തായ പാരമ്പര്യം ഉള്‍ക്കൊണ്ട് ഇതിനെതിരെ നിലപാടെടുക്കാന്‍ പ്രവാസി സമൂഹത്തോട് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.

ഇന്ത്യയുടെ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിച്ചത് പ്രവാസികളാണ്. മഹാത്മാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു, അബുല്‍ കലാം ആസാദ്, സര്‍ദാര്‍ പ്‌ട്ടേല്‍, ബിആര്‍ അംബേദ്കര്‍ തുടങ്ങിയവരെല്ലാം പ്രവാസികളായിരുന്നു. പ്രവാസ ജീവിതത്തിലെ അനുഭവ പരിചയവുമായി നാട്ടിലെത്തി രാജ്യത്തെ മാറ്റിമറിച്ചവരാണ് അവര്‍. പ്രവാസികള്‍ക്ക് വലിയ അറിവുകളുണ്ട്, വലിയ ധാരണകളുണ്ട്. അതിനെ രാജ്യത്തിനായി വിനിയോഗിക്കേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അമേരിക്കന്‍ ജീവിതത്തില്‍നിന്നു മടങ്ങി ഇന്ത്യയിലെത്തിലാണ് വര്‍ഗീസ് കുര്യന്‍ ധവള വിപ്ലവം സാധ്യമാക്കിയത്. 

ലോകത്ത് എല്ലായിടത്തും പോപ്പുലിസവും അസഹിഷ്ണുതയും വളരുകയാണ്. ഇതിനൊരു മറുപടി ഇന്ത്യയാണെന്ന പ്രതീക്ഷയാണ് ലോകത്തിനുള്ളത്. എന്നാല്‍ ആ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നവരെ നിരാശപ്പെടുന്ന കാര്യങ്ങളാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. 

തൊഴിലില്ലായമയാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്നെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. അന്‍പതോ അറുപതോ മുന്‍നിര കമ്പനികളുടെ സാമ്പത്തിക മുന്നേറ്റത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്നത് ഈ പ്രശ്‌നത്തിനു പരിഹാരമാവില്ല. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തകയാണ് അതിനുള്ള പോംവഴിയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും