ദേശീയം

മൂംബൈയില്‍ റെയില്‍വെ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും 22മരണം; 30 പേര്‍ക്ക് പരിക്ക്  

സമകാലിക മലയാളം ഡെസ്ക്

പൂനെ: മൂംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലെ ഓവര്‍ബ്രിജ്ഡിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22പേര്‍ മരിച്ചു. ഇക്കാര്യം മുംബൈ മുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍ സ്്ഥിരീകരിച്ചിട്ടുണ്ട്. 
നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. ഇവരെ കെ ഇ എം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

രാവിലെ 10.45നാണ് സംഭവം. ഒരേ മൂന്ന് ട്രയിന്‍ വരികയും മഴ പെയതപ്പോള്‍  യാത്രക്കാര്‍ ഓടിക്കയറിയതാണ് അപകടകാരണമെന്നാണ് സൂചന.

ഓഫീസുകള്‍ക്ക് അവധി ദിനമല്ലാത്തതിനെ തുടര്‍ന്ന് വലിയ തിരക്കാണ് ഈ സ്റ്റേഷനുകളില്‍ അനുഭവപ്പെടുക. കൂടാതെ ഏതെങ്കിലും ട്രയിനുകള്‍ വൈകിയാലും തിരക്ക് വര്‍ധിക്കുകയും ചെയ്യും. വൈകിയ മൂന്ന് ട്രയിനുകള്‍ ഒരുമിച്ച് എത്തിയതും തിരക്ക് വര്‍ധിക്കാന്‍ ഇടയായി. രണ്ട് റെയില്‍വെ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഓവര്‍ ബ്രിഡ്ജ് വളരെ ഇടുങ്ങിയതാണ് അപകടത്തിന് പ്രധാനകാരണം. ഓവര്‍ ബ്രിഡ്ജ് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി പരാതി റെയില്‍വെ നല്‍കിയിട്ടും അവഗണ തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി