ദേശീയം

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് 14 അടി നീളമുള്ള തുരങ്കം: ആയുധശേഖരം കണ്ടെത്തി: ഏഴുമാസത്തിനിടെ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കം

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അര്‍ണിയ മേഖലയിലെ അതിര്‍ത്തി പ്രദേശത്ത് സൈന്യം 14 അടി നീളമുള്ള തുരങ്കം കണ്ടെത്തി.പാകിസ്ഥാന്‍ പ്രദേശത്ത് നിന്ന് നിര്‍മിച്ച നിലയിലായിരുന്ന തുരങ്കം. തുരങ്കത്തില്‍ നടത്തിയ തിരച്ചിലില്‍ ആയുധ ശേഖരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഏഴുമാസത്തിനിടെ കണ്ടെത്തുന്ന രണ്ടാമത്തെ നുഴഞ്ഞു കയറ്റ തുരങ്കമാണിത്.

ദമാനയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തുരങ്കം ശ്രദ്ധയില്‍പെട്ടത്. ദസ്‌റ , ദീപാവലി ആഘോഷങ്ങള്‍ക്കിടെ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനാണ് തുരങ്കം നിര്‍മ്മിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

തുരങ്കം കണ്ടെത്തിയതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൈന്യത്തിനും പ്രദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി