ദേശീയം

ജൂണ്‍ മൂന്നാം വാരം തൊഴിലാളികള്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിനെതിരെ ജൂണ്‍ മൂന്നാംവാരം രാജ്യവ്യാപക പണിമുടക്കു നടത്തും. റോഡ് ഗതാഗത മേഖലയിലെ തൊഴിലാളിസംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പണിമുടക്കു തീയതി പിന്നീട് തീരുമാനിക്കും.

ബജറ്റ് സമ്മേളനകാലത്ത് രാജ്യസഭയില്‍ ഈ ബില്‍ അവതരിപ്പിച്ചാല്‍ പിറ്റേദിവസം രാജ്യമെമ്പാടും പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനും മുംബൈയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 

കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ എഐആര്‍ടിഡബ്ല്യുഎഫ് (സിഐടിയു), എച്ച്എംഎസ്, ഐഎന്‍ടിയുസി, എല്‍പിഎഫ്, ടിടിഎസ്എഫ്, ജിഎസ്ആര്‍ടിസി, ടിഎസ്ആര്‍ടിസിടിഎംയു, ടിയുസിഐ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു