ദേശീയം

ബിജെപി എംഎല്‍എയുടെ അനധികൃത ടോള്‍ പിരിവിന് എതിരെയുള്ള കര്‍ഷക സംഘം സമരത്തിന് നേരെ പൊലീസ് വെടിവെയ്പ്; നിരവധി പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ബിജെപി എംഎല്‍എയുടേയും കൂട്ടാളികളുടേയും നേതൃത്വത്തില്‍ നടക്കുന്ന അനധികൃത ടോള്‍ പിരിവിന് എതിരെ രാജസ്ഥാനിലെ ജയ്പൂരില്‍ കിസാന്‍ സഭ നടത്തിവരുന്ന സമരത്തിന് നേരെ പൊലീസ് ആക്രമണം. പ്രവര്‍ത്തകര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് പൊലീസ് നടത്തിയ വെടിവെയ്പിലും ലാത്തി ചാര്‍ജിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. 

ജയ്പൂര്‍ ജില്ലയിലെ ചവാന്‍ജി റോഡിലെ ടോള്‍ പ്ലാസ പിരിവ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കിസാന്‍ സഭ കഴിഞ്ഞ 22 ദിവസമായി ഇവിടെ സമരം നടത്തുന്നത്.സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും രാജസ്ഥാന്‍ സംസ്ഥാന സെക്രട്ടറിയുമായ അമ്രന്‍ റാമിനെയും മറ്റ് നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. 

രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടയെും സാധാരണക്കാരുടെയും പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്ന് എഐകെഎസ് പ്രതികരിച്ചു. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് നാളെ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എഐകെഎസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍