ദേശീയം

എസ്‌സി എസ്ടി വിധി: മോദി ഒറ്റയക്ഷരം മിണ്ടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയക്ഷരം മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ചത്. 

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഉടനെ കേസെടുക്കരുത് എന്ന സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം വന്നിരിക്കുന്നത്. 

രോഹിത് വെമുല കൊല്ലപ്പെട്ടു, ഉനയില്‍ ദളിതര്‍ക്ക് ക്രൂരമായി മര്‍ദനമേറ്റു, എന്നാല്‍ പ്രധാനമന്ത്രി ഈ വിഷയങ്ങളില്‍ ഒരക്ഷരം മിണ്ടിയില്ല. ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെയുള്ള ആക്രമണം വര്‍ധിക്കുന്നു, പട്ടികജാതി-പട്ടികവര്‍ഗ നിയമത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു, മോദി ഒരുവാക്ക് പറയാന്‍ ആഗ്രഹിക്കുന്നില്ല, രാഹുല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍