ദേശീയം

ലിംഗായത്ത് വിഷയത്തില്‍ അമിത് ഷാ പറയുന്നത് പെരും നുണ; തെളിവുസഹിതം പൊളിച്ചടുക്കി സിപിഎം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്ന ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ വാദം തെളിവുസഹിതം തളളി സിപിഎം. ലോക്‌സഭ രേഖ ചൂണ്ടികാണിച്ചാണ് സിപിഎം അമിത് ഷായുടെ വാദം തളളുന്നത്. ഗീബല്‍സിയന്‍ നുണയാണ് അമിത് ഷാ പറഞ്ഞതെന്നും സിപിഎം ട്വിറ്ററില്‍ ആരോപിച്ചു.

അടുത്തിടെ ന്യൂനപക്ഷ പദവി നല്‍കണമെന്ന  ലിംഗായത്തുകളുടെ ആവശ്യം സിദ്ധരാമയ്യ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.ഇതിന് പിന്നാലെ ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിന് അംഗീകാരം തേടി കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ വിശദമായ നിര്‍ദേശം സമര്‍പ്പിച്ചതായും സിദ്ധരാമയ്യ അവകാശപ്പെട്ടു. എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം കേന്ദ്രത്തിന് ലഭിച്ചിട്ടില്ലെന്ന അമിത് ഷായുടെ ആരോപണം തെറ്റാണെന്ന് സിപിഎം തെളിവുസഹിതം ചൂണ്ടികാണിക്കുന്നു. 

ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യമായി ഉന്നയിച്ചതും അതിന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി നല്‍കിയ മറുപടിയുമാണ് സിപിഎം ട്വിറ്ററില്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇതില്‍ മാര്‍ച്ച് 26ന് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശം കേന്ദ്രം കൈപ്പറ്റിയതായും വിശദീകരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍