ദേശീയം

ഭക്ഷ്യവിഷബാധ: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച രണ്ട് സ്ത്രീകള്‍ മരിച്ചു, 30 പേര്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: അമ്പലത്തിലെ പ്രസാദം കഴിച്ച് ആശുപത്രിയിലായ രണ്ടു സ്ത്രീകള്‍ മരിച്ചു. 30 പേരെ ദേഹാസ്വാസ്ഥ്യം കാരണം മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേട്ടുപ്പാളയത്തെ സെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 

ലോകനായകി, സാവിത്രി എന്നിവരാണ് ഇന്ന് രാവിലെ മരിച്ചത്. മറ്റുള്ളവര്‍ സുഖം പ്രാപിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്തരെ ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയും ഛര്‍ദ്ദിയുമായിരുന്നു ലക്ഷണങ്ങള്‍. കേടുവന്ന എണ്ണയും നെയ്യും ഉപയോഗിച്ചതായിരിക്കാം ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ