ദേശീയം

സമൂഹത്തില്‍ വിദ്വേഷം വളര്‍ത്താന്‍ രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുന്നു: ആഞ്ഞടിച്ച് അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമൂഹത്തില്‍ വിദ്വേഷം വളര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നുണ പറയുകയാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് എതിരായുളള അതിക്രമങ്ങള്‍ തടയുന്നതിനുളള നിയമം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതായി  രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് അമിത് ഷായുടെ വിമര്‍ശനം.

'ദളിതുകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് എതിരായുളള അതിക്രമങ്ങള്‍ തടയുന്നതിനുളള നിയമം റദ്ദാക്കി. നരേന്ദ്രമോദി മൗനം പാലിക്കുകയാണ്' രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശമാണ് അമിത് ഷാ ട്വിറ്ററിലുടെ പുറത്തുവിട്ടത്.  'നുണകളും നുണകളും മാത്രം' എന്ന തലവാചകത്തോടെ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച അമിത് ഷാ , കെട്ടിച്ചമച്ച വസ്തുതകളാണ് രാഹുല്‍ പ്രചരിപ്പിക്കുന്നതെന്നും ആരോപിച്ചു.

കഴിഞ്ഞ ദിവസം ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പത്തുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും അറസ്റ്റ് രേഖപ്പെടുത്തുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ തങ്ങള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും എന്തിനാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ഒഡീഷയിലെ ഭാവനിപട്‌നയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളെ വിമര്‍ശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന