ദേശീയം

'ഇസ്ലാമിലേക്ക് മതം മാറാന്‍ നിര്‍ബന്ധിക്കുന്നു, നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു'; ഭര്‍ത്താവിനെതിരേ കടുത്ത ആരോപണവുമായി യുവതി

സമകാലിക മലയാളം ഡെസ്ക്

ഭര്‍ത്താവ് ഇസ്ലാമിലേക്ക് മതംമാറ്റാന്‍ നിര്‍ബന്ധിക്കുന്നു എന്ന ആരോപണവുമായി ഹരിയാന യുവതി രംഗത്ത്. പഞ്ച്കുള സ്വദേശിയായ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. മതം മാറിയില്ലെങ്കില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുമെന്നാണ് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ എഎന്‍ഐ പുറത്തുവിട്ടിട്ടില്ല. ഭര്‍ത്താവും ഭര്‍ത്താവിന്റെ സുഹൃത്തും കൂടി തന്റെ നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചെന്നും യുവതി ആരോപിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ആരാണ് അറസ്റ്റിലായതെന്ന് വ്യക്തമായിട്ടില്ല. യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍