ദേശീയം

ഡല്‍ഹിയില്‍ ശക്തമായി മഴയും പൊടിക്കാറ്റും; 24 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായി പൊടിക്കാറ്റിനെയും മഴയെയും തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 24 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അപ്രതീക്ഷിതമായുണ്ടായ കാറ്റും മഴയും ഒരു മണിക്കൂറോളം സര്‍വീസ് തടസപ്പെടുത്തി. വിമാനത്താവളത്തില്‍ ഇറങ്ങാന്‍ രണ്ടുതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട വിമാനം അമൃത്സറില്‍ ഇറങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

മുംബൈയില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ അമൃത്സറിലേക്ക് വഴിതിരിച്ചുവിട്ടതായി വിസ്താര അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ സഹിഷ്ണുത കാണിക്കണമെന്ന് വിസ്താര സ്ട്രാറ്റജി ആന്‍ഡ് കൊമേഷ്യല്‍ ഓഫീസര്‍ സഞ്ജീവ് കപൂര്‍ ആവശ്യപ്പെട്ടു.അതേസമയം നിനച്ചിരിക്കാതെയെത്തിയ കാലാവസ്ഥാ മാറ്റത്തില്‍  പ്രതിസന്ധിയിലായിരിക്കുകയാണ് തലസ്ഥാന നിവാസികള്‍.പൊടിക്കാറ്റ് കാരണം നിരത്തുകളില്‍ വാഹങ്ങള്‍ക്ക് പരസ്പരം കാണാനാവാത്ത സ്ഥിതിയാണ്.  കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണം വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി