ദേശീയം

നിയമത്തിലെ വ്യവസ്ഥകള്‍ പഴയസ്ഥിതിയിലാക്കണം ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും രക്തം കൊണ്ട് കത്തെഴുതി ദളിതരുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പട്ടികജാതി പട്ടിക വർ​ഗ നിയമം ദുർബലപ്പെടുത്തി എന്നാരോപിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും രക്തം കൊണ്ട് കത്തെഴുതി ദളിതരുടെ പ്രതിഷേധം. ഭാരതീയ ദളിത് പാന്തേഴ്‌സ് പാര്‍ട്ടി പ്രവര്‍ത്തകരാണ് രക്തം കൊണ്ട് കത്തെഴുതി പ്രതിഷേധം അറിയിച്ചത്. എസ് സി എസ്ടി ആക്ട് ദുർബലപ്പെടുത്തിയെന്നും,  നിയമത്തിലെ വ്യവസ്ഥകള്‍ പഴയസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ടാണ് ദളിത് പാന്തേഴ്‌സ് പ്രവര്‍ത്തകർ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും രക്തം കൊണ്ട് കത്തെഴുതിയത്. 

സുപ്രീംകോടതി ഉത്തരവിനെതിരെ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഉണ്ടായ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവർക്ക് പ്രവർത്തകർ കത്തിൽ ആദരവ് അർപ്പിക്കുന്നു. സുപ്രീംകോടതി ഉത്തരവോടെ പട്ടികജാതി നിയമം ദുർബലമായിരിക്കുകയാണ്. കോടതി ഉത്തരവ് മറികടക്കാൻ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 

നിയമം സംരക്ഷിക്കുന്നിന്റെ ഭാഗമായി രക്തം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്. ആക്ട് പൂര്‍വ്വസ്ഥിതിയിലാക്കിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനായിരിക്കുമെന്ന് ഭാരതീയ ദളിത് പാന്തേഴ്‌‌സ് പാര്‍ട്ടി പ്രസിഡണ്ട് ധനിരാം പാന്തര്‍ പറഞ്ഞു. വിഷയത്തിൽ സമാന അഭിപ്രായമുള്ള അംബേദ്കര്‍ വാദികളായ സംഘടനകളുടെ ഒപ്പുശേഖരണം നടത്തുമെന്നും ധനിരാം പാന്തര്‍ പറഞ്ഞു. 

ദളിത് സംഘടനകളുടെ ഭാരത് ബന്ദിൽ ഉത്തരേന്ത്യയിൽ 11 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കി. കേന്ദ്രസർക്കാർ സമർപ്പിച്ച പുനഃപരിശോധന ഹർജി പരി​ഗണിച്ചപ്പോഴാണ് കോടതി മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കിയത്. ഒരു പരാതി ലഭിച്ചാൽ അതിൽ അന്വേഷണം നടത്തുന്നതിൽ എന്താണ് തെറ്റ്. കോടതി ഉത്തരവ് വായിക്കാത്തവരാണ് പ്രക്ഷോഭം നടത്തുന്നതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി