ദേശീയം

പുസ്തകമെഴുതി ഹിന്ദു വികാരം വ്രണപ്പെടുത്തി; പ്രണബ് മുഖര്‍ജിക്ക് ഹൈക്കോടതി നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിന്ദു വികാരം വ്രണപ്പെടുത്തി പുസ്തകമെഴുതിയെന്ന പരാതിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് പ്രതിഭ എം സിങ് ആണ് പ്രണബിന് നോട്ടീസ് അയച്ചത്. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ജൂലൈ 30ലേക്ക് മാറ്റിവച്ചു. 

പുസ്തകത്തില്‍ നിന്നും ചില ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. 
എന്ന പുസ്തകത്തിലെ ചില ഭാഗങ്ങളാണ് വിവാദമായിരുന്നത്. ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകന്‍ യു.സി പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ