ദേശീയം

അമിത് ഷായുടെ നീക്കം പാളി; ഒറ്റയ്ക്ക് തന്നെ മത്സരിക്കുമെന്ന് ശിവസേന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ശിവസേന. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശിവസേന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയമായിരുന്നുവെന്ന് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ശിവസേനയുടെ പ്രതികരണം വ്യക്തമാക്കുന്നത്. 

2019ല്‍ നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നും മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരുന്നു.  ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയെ മെരുക്കാന്‍ ബിജെപി അധ്യക്ഷന്‍ നേരിട്ടെത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ചര്‍ച്ച ശുഭമായി അവസാനിക്കുമെന്നായിരുന്നു അമിത് ഷാ ചര്‍ച്ചയ്ക്ക് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. 

തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ബിജൈപി തരം പോലെ നിലപാട് മാറ്റുന്ന പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസുമായും എന്‍സിപിയുമായും ശിവസേന സഖ്യനീക്കങ്ങള്‍ നടത്തിയെന്നത് ബിജെപിയുടെ കുപ്രചാരണമാണെന്നും ശിവസേന വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണാടകയിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ശിവസേനയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി