ദേശീയം

ചെങ്ങന്നൂരിൽ ബിജെപി കള്ളപ്പണം ഇറക്കുന്നു: വൃന്ദാ കാരാട്ട്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി കള്ളപ്പണം ഒഴുക്കുകയാണെന്നു സിപിഎം പിബി അഗം ബൃന്ദ കാരാട്ട്. കെഎസ്‌കെടിയു സംസ്ഥാന വനിതാ കൺവെൻഷൻ കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ. 

കോർപറേറ്റുകൾക്ക് 11 ലക്ഷം കോടി രൂപയാണ് ബാങ്കുകൾ വായ്പ നൽകിയത്. ഇതിൽ 2.4 ലക്ഷം കോടി രൂപ എഴുതിത്തള്ളി. കോർപറേറ്റുകൾക്ക് വേണ്ടിയാണ് നരേന്ദ്രമോദിയുടെ ഭരണം. തൊഴിൽമേഖല കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നു. ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. 

ക്യത്യമായ വേതനമില്ലായ്മ, ദളിത് വേർതിരിവ്, തൊഴിലിടങ്ങളിലെ വിവേചനം, സത്രീതൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവക്കെതിരെ ശക്തമായ സംഘടിതശക്തി ഉയർന്നുവരികയാണ്.  കേരളത്തിൽ സർക്കാരിനെതിരെ നിരന്തരം പ്രസ്താവനയിറക്കുന്ന ബിജെപി നേതാക്കൾ ഡൽഹിയിലെത്തി സമരം നടത്തുകയാണ് വേണ്ടതെന്നും ബൃന്ദ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു