ദേശീയം

മോദിയും അമിത് ഷായും മാത്രമേ രാജ്യത്ത് മൃ​ഗങ്ങളല്ലാത്തത് ? രൂക്ഷവിമർശനവുമായി രാഹുൽ ​ഗാന്ധി

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: പ്രതിപക്ഷ കൂട്ടായ്മയെ മൃ​ഗങ്ങളോട് ഉപമിച്ച് പരിഹസിച്ച ബിജെപി അധ്യക്ഷൻ അമിത്ഷായുടെ പ്രസ്താവനയെ കടന്നാക്രമിച്ച് കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ ​ഗാന്ധി. പ്രതിപക്ഷത്തെ ഒന്നടങ്കം മൃഗങ്ങളെന്ന് വിളിച്ച അമിത്ഷായുടെയും ബി.ജെ.പി.യുടെയും കാഴ്ചപ്പാടില്‍ രാജ്യത്ത് മൃഗങ്ങളല്ലാത്തവര്‍ രണ്ടുപേരേ ഉള്ളൂ. അത് നരേന്ദ്ര മോദിയും അമിത്ഷായുമാണെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു. 

പ്രതിപക്ഷത്തെ ഒന്നടങ്കം അവഹേളിക്കുകയാണ് അമിത് ഷാ ചെയ്തത്. എന്നാൽ ബിജെപി അധ്യക്ഷന്റെ വാക്കുകള്‍ ഞങ്ങള്‍ ഗൗരവത്തോടെ എടുക്കുന്നില്ല. രാജ്യത്ത് രണ്ടോ മൂന്നോ പേര്‍ മാത്രമേ എല്ലാം തികഞ്ഞവരായി ഉള്ളൂ. ബാക്കിയെല്ലാം ഒന്നിനും കൊള്ളാത്തവരാണെന്നുള്ള കാഴ്ചപ്പാടാണ് അമിത്ഷായ്ക്ക്. ബി.ജെ.പി.യിലെ നേതാക്കളെപ്പോലും അമിത്ഷാ ഇങ്ങനെയാണ് കാണുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

കഴിഞ്ഞ ദിവസം മുംബൈയില്‍ ബിജെപി സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടന്ന റാലിക്കിടെയായിരുന്നു അമിത്ഷായുടെ വിവാദപരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിച്ച് പട്ടിയും പൂച്ചയും പാമ്പും കീരിയും വരെ ഒന്നിക്കുകയാണെന്നായിരുന്നു അമിത്ഷാ പറഞ്ഞത്. പരാമര്‍ശത്തിനെതിരേ വിവിധ കോണുകളില്‍നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് അമിത്ഷാ ക്ഷമ ചോദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്