ദേശീയം

ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടിയെടുത്തില്ല; യോഗിയുടെ വീടിന് മുമ്പില്‍ ആത്മഹത്യാശ്രമവുമായി ഇരയായ പെണ്‍കുട്ടിയും കുടുംബവും

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ലൈംഗികമായി പീഡിപ്പിച്ച യുപിയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്‍പില്‍ ആത്മഹത്യാശ്രമവുമായി പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും.കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു എംഎല്‍എയില്‍ നിന്നും പെണ്‍കുട്ടി പീഡനത്തിനിരയായത്. 

പീഡനത്തിന് ഇരയായതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നുമാത്രമല്ല നിരന്തരമായ ഭീഷണികളുണ്ടായതായും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

തന്നെ എംഎല്‍എ കുല്‍ദീപ് സിംഗ് പീഡിപ്പിച്ചു. പീഡനത്തിനിരയായ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. തനിക്ക് ഒരേ ഒരു ഡിമാന്റ് മാത്രമാണ് ഉള്ളത്. തന്നെ പീഡിപ്പിച്ചവര്‍ ശിക്ഷിക്കപ്പെടണം. അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. ഈ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്.

മണ്ണെണ്ണ ഒഴിച്ചായിരുന്നു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് എത്തിയാണ് പെണ്‍കുട്ടിയെയും കുടുംബത്തെയും രക്ഷിച്ചത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?