ദേശീയം

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല; ഒപ്പം താമസിപ്പിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല: സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വന്തം ആഗ്രഹത്തിനനുസരിച്ച് ഭര്‍ത്താവിന് അടക്കിഭരിക്കാവുന്ന വസ്തുവോ സ്വത്തോ അല്ല ഭാര്യയെന്ന് സുപ്രീം കോടതി. ഒപ്പം താമസിക്കാന്‍ താ്തപര്യമില്ലാത്ത ഭാര്യയെ അതിനു നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരേ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

'ഭാര്യ സ്വത്തല്ല. നിങ്ങള്‍ക്കവളെ നിര്‍ബന്ധിക്കാനാവില്ല. അവര്‍ക്ക് നിങ്ങളോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ല. അവളോടൊപ്പം കഴിയണമെന്ന് നിങ്ങള്‍ക്കെങ്ങനെയാണ് പറയാന്‍ കഴിയുക', മദന്‍ ബി ലോക്കൂറിന്റെയും ദീപക് ഗുപ്തയുടെയും അധ്യക്ഷതയിലുള്ള ബെഞ്ച് ചോദിച്ചു. ആഗ്രഹം പുനപരിശോധിക്കണമെന്ന് കോടതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.  

'ഇത്ര വിവേക ശൂന്യനാവാന്‍ ഒരാള്‍ക്ക് കഴിയുമോ. ഇയാള്‍ ഭാര്യയെ ജംഗമസ്വത്തായാണ് പരിഗണിക്കുന്നത്. അവര്‍ ഒരു വസ്തുവല്ല', കോടതി ഭര്‍ത്താവിന്റെ അഭിഭാഷകനോട് പറഞ്ഞു.

ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ഭാര്യയുടെ അഭിപ്രായം. എന്നാല്‍ ഭാര്യയോടൊപ്പം താമസിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹം പ്രകടിപ്പിച്ചു. ഇ സന്ദര്‍ഭത്തിലാണ് തന്നോടൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാന്‍ ഭര്‍ത്താവിനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍