ദേശീയം

കാവേരി പ്രക്ഷോഭം:  ഐപിഎല്‍ വേദിക്ക് സമീപം സംഘര്‍ഷം; ഭാരതി രാജ ഉള്‍പ്പെടെ 350ഓളംപേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം അതിരുവിടുന്നു. ചിദംബരം സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരം തടസ്സപ്പെടുത്തി  പ്രതിഷേധിക്കാന്‍ ശ്രമിച്ച ഭാരതി രാജ അടക്കമുള്ളവരെ  പൊലീസ് കസ്റ്റഡിയിലെത്തു നീക്കി. ചെന്നൈ-കൊല്‍ക്കത്ത മത്സരം തടസ്സപ്പെടുത്തി പ്രതിഷേധം നടത്തുമെന്ന് നേരത്തെ സംഘടകനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

തമിഴക വാഴ്‌വുരുമൈ കച്ചി, നാം തമിഴര്‍, വിടുതലൈ ചിരുതൈകള്‍, എസ്ഡിപിഐ എന്നീ സംഘടനകള്‍ സ്റ്റേഡിയത്തിലേക്കുള്ള അണ്ണാ ശാലൈ റോഡ് ബ്ലോക് ചെയ്ത് സമരം നടത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സികള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. 

ഏകദേശം 350ഓളം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കമന്റോകള്‍ ഉള്‍പ്പെടെ 4000 പൊലീസുകാരെയാണ് സമരക്കാരെ നേരിടാന്‍ വിന്യസിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി