ദേശീയം

ഇന്ധനവില വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എണ്ണകമ്പനികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധിപ്പിക്കുന്നത് നീട്ടിവെക്കണമെന്ന നിര്‍ദേശം കേന്ദ്രം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി എണ്ണ വിതരണ കമ്പനികള്‍. രാജ്യത്തെ ഇന്ധനവില പരിധികള്‍ ഭേദിച്ച് മുന്നേറുന്ന സാഹചര്യത്തില്‍, ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കരുതെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട പുറത്തുവന്നിരുന്നു. കര്‍ണാടക തെരഞ്ഞടുപ്പ്് മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ നീക്കമെന്നുമായിരുന്നു വാര്‍ത്തകള്‍

എണ്ണവില വര്‍ദ്ധിപ്പിക്കാനുള്ള അവകാശം പൊതുമേഖലാ എണ്ണക്കമ്പനികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരിമൂല്യം ഇടിഞ്ഞു. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കമ്പനികളുടെ ഓഹരി മൂല്യം ഏഴ് ശതമാനം ഇടിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഓയിലിന്റെ ഓഹരി മൂല്യത്തില്‍ ആറ് ശതമാനവും ഇടിവ് രേഖപ്പെടുത്തി.

നിയന്ത്രണം ഏര്‍പ്പെടുത്താത്ത സാഹചര്യത്തില്‍ എണ്ണ കമ്പനികള്‍ തോന്നിയപോലെ വിലനിശ്ചയിക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. നിലവില്‍ ആഭ്യന്തര ഉപയോഗത്തിനുള്ള എണ്ണയുടെ 80 ശതമാനവും ഇന്ത്യ വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ഇന്ത്യയിലും പ്രതിഫലിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ പോലും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു